ന്യൂയോർക്ക്: മനുഷ്യന് പിന്നാലെ മൃഗങ്ങളിലും കോവിഡ്-19. അമേരിക്കയിലെ മൃഗശാലയിലുള്ള കടുവയ്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
ബ്രോണ്ക്സ് മൃഗശാലയിലുള്ള നാലുവയസ് പ്രായമായ കടുവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ ഇത്തരത്തിൽ മൃഗങ്ങളിലേക്ക് വൈറസ് പടർന്ന ആദ്യത്തെ സംഭവമാണ് ഇത്.
മൃഗശാലയിലെ നാല് കടുവകൾക്കും പുള്ളിപ്പുലികൾക്കും ചീറ്റകൾക്കും രോഗ ലക്ഷണങ്ങളുണ്ട്. എന്നാൽ ഇവയ്ക്ക് രോഗമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃഗശാല സൂക്ഷിപ്പുകാരനിൽ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ അമേരിക്കയിൽ വൈറസ് വ്യാപനത്തിന് കാരണമായി കണക്കാക്കുന്നത് മൃഗങ്ങളെയല്ലെന്നാണ് റിപ്പോർട്ട്. രോഗബാധിതരായ മൃഗങ്ങൾ ആരോഗ്യവാൻമാരാണ്.
അതേസമയം അമേരിക്കയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 3,36,830 ആയി. 9,618 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.