ഗാന്ധിനഗർ: വൃക്കരോഗം മൂലം ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന രോഗി മരിച്ചു. മരിച്ചയാൾക്ക് കോവിഡ് 19 സംശയത്തെത്തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
കോന്നി സ്വദേശി രഘു (49) ന്റെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. 16നാണ് ഇയാൾ വൃക്കരോഗ വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയത്.
ഡയാലിസിന് വിധേയമായി കൊണ്ടിരിക്കുയായിരന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം മരിച്ചു. മരണത്തെത്തുടർന്ന് ഇയാൾക്ക് കോവിഡ് 19 വൈറസ് ബാധയുണ്ടോയെന്നുള്ള സംശയത്തെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് തൊണ്ടയിൽ നിന്ന് സ്രവങ്ങൾ ശേഖരിച്ചു. ഈ സാംപിൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം നെഗറ്റീവ് ആയാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പോസറ്റീവ് ആണെങ്കിൽ കോവിഡ് 19 ന്റെ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂവെന്നു അധികൃതർ അറിയിച്ചു.