കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ ജില്ലയിൽ 879 പേരെ കൂടി വീടുകളില്‍ പുതുതായി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 551 പേരെ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9,378 ആണ്. ഇതില്‍ 8450 പേര് വീടുകളിലും, 579 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 349 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ആശുപത്രിയില്‍ ഏഴു പേരെയാണ് ഇന്നലെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.
കളമശേരി മെഡിക്കല്‍ കോളജില്‍ നാലും സ്വകാര്യ ആശുപത്രികളില്‍ മൂന്നു പേരുമാണുള്ളത്. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.