എറണാകുളം ജില്ലയിൽ നസംഖ്യ 3.2 ദശലക്ഷം. ഇതിൽ 50 ശതമാനത്തിലധികം ജനങ്ങളും നഗരമേഖലയിൽ ജീവിക്കുന്നു.
ഒരു മെഡിക്കല്‍ കോളജും രണ്ട് ജനറല്‍ ആശുപത്രികളും ഒരു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും 11 താലൂക്ക് ആശുപത്രികളും 22 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും 76 പിഎച്ച്സി-എഫ്എച്ച്സികളും 410 സബ്സെന്ററുകളും 15 അര്‍ബന്‍ പിഎച്ച്സികളുമാണു ജില്ലയിലുള്ളത്.
സ്വകാര്യ-ഇഎസ്ഐ മേഖലയിലും കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രികളുണ്ട്. ഇതിനു പുറമേ മൂന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും 27 ആയുര്‍വേദ ആശുപത്രികളും 41 ഹോമിയോ ഡിസ്പെന്‍സറികളും ഒരു സിദ്ധ ഡിസ്പെന്‍സറിയുമുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 2,310 കിടക്കകളും 24 വെന്റിലേറ്ററുകളുമാണുള്ളത്.
സ്വകാര്യ മേഖലയിലാകട്ടെ 6,596 കിടക്കകളും 259 വെന്റിലേറ്ററുകളുമുണ്ട്. ആകെ 9,906 കിടക്കകളും 283 വെന്റിലേറ്ററുകളുമാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 518 ഡോക്ടര്‍മാരും 11 അനസ്തെസ്റ്റിസ്റ്റുകളും 22 ഫിസിഷ്യന്‍സും 834 നഴ്സുമാരും സേവനമനുഷ്ഠിക്കുന്നു.
65 വയസിനു മുകളില്‍ 3,71,557 പേര്
ജില്ലയില്‍ 65 വയസിനു മുകളില്‍ പ്രായമുളളവരുടെ എണ്ണം 3,71,557 ആണ്. ആശാ പ്രവര്‍ത്തകര്‍ക്കു ലഭ്യമായ കണക്കുപ്രകാരം വൃദ്ധസദനങ്ങള്‍, ഷെല്‍റ്റര്‍ ഹോമുകള്‍, പാലിയേറ്റീവ് കെയര്‍ ഹോമുകള്‍ തുടങ്ങിയ 229 സ്ഥാപനങ്ങളിലായി 5,269 അന്തേവാസികളാണ് രോഗസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നത്.
ജില്ലയില്‍ ഭൂപ്രദേശപരമായി രോഗസാധ്യതയുള്ള ജനവിഭാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലാകെ 231 ചേരി പ്രദേശങ്ങളാണുള്ളത്. ഈ മേഖലയിലെ ആകെ ജനസംഖ്യ 60,678 ആണ്.