ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ 2,76,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2,76,583 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 9,985 പുതിയ കേസുകളും 279 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 7,745 ആയി.
മഹാരാഷ്ട്രയില്‍ കോവിഡ് കേസ് 90,000 കടന്നു. 90,787 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 2,259 പേര്‍ക്ക് രോഗം ബാധിക്കുകയും 120 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3,289 ആയി.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനെ മുംബൈ മറികടന്നു. കോവിഡ് രോഗികളുടെ എണ്ണം മുംബൈയില്‍ 51,000 ആണ് കടന്നത്. വുഹാനെക്കാളും 700 രോഗികള്‍ മുംബൈയില്‍ കൂടുതലാണ്. മുംബൈയില്‍ 1,760 പേരാണ് രോഗം ബാധിച്ചു മരിച്ചത്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നിലുള്ള സംസ്ഥാനം തമിഴ്നാട് ആണ്. 34,914 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 307 പേര് ഇവിടെ മരിച്ചു. 18,325 പേര് രോഗമുക്തരായി.