കണ്ണൂർ: ജില്ലയിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സന്പർക്കപ്പട്ടിക വിപുലമാണ്.
ഇദ്ദേഹത്തിന്റെ മരണകാരണം പ്രത്യേകം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കണ്ണൂരിൽ കോവിഡ് സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ 136 പേരാണ് കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 14,090 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.