തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 40 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1004 ആയി. പത്തു പേർ ഇന്നലെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒന്പതു പേർ വിദേശത്തു നിന്നും വന്നവരാണ്. മൂന്നു പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
കാസർഗോഡ്- 10, പാലക്കാട്ട് – എട്ട്, ആലപ്പുഴ-ഏഴ്, കൊല്ലം- നാല്, പത്തനംതിട്ട, വയനാട്- മൂന്നു വീതം, കോഴിക്കോട്, എറണാകുളം- രണ്ടു വീതം, കണ്ണൂർ- ഒന്ന് എന്നിങ്ങനെയാണു രോഗബാധിതർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നാണ്.
മലപ്പുറത്ത് ആറും കാസർഗോഡ് രണ്ടും ആലപ്പുഴ, വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതമാണ് രോഗം ഭേദമായത്. നിലവിൽ 445 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്ത് ഇപ്പോൾ 1,07,832 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 892 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. 58,866 പേരുടെ സാന്പിളുകൾ പരിശോധനയ്ക്കു ശേഖരിച്ചു. ഇതിൽ 56,558 പേരും നെഗറ്റീവ് ആയി.