കൊല്ലം: ജില്ല കോവിഡ് മുക്തിയിലേക്ക് നീങ്ങുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 12 പേരിൽ 9 പേർ ഇന്നലെ ആശുപത്രി വിട്ടതോടെയാണ് ജില്ലയിലെ ആശങ്ക കുറഞ്ഞത് .
ഇതുവരെ 19,310 പേരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയത്.ഇനി 1778 പേരാണ് നിരീക്ഷണത്തിലുള്ളത്.നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 19 പേരാണ്.
അതേ സമയം അതിർത്തി ജില്ലയായ തെങ്കാശിയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ജില്ലാ ഭരണകൂടത്തിന് തലവേദനയായിട്ടുണ്ട്.ഇന്നലെ മാത്രം ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.