കോട്ടയം: കോട്ടയം ജില്ലയിൽ നിന്നു കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 96 ആയി. ഇന്നലെ ജില്ലയിൽ 13 പേർക്കു കോവിഡ് സ്ഥിരീകരിക്കുകയും നാലു പേർ രോഗമുക്തരാവുകയും ചെയ്്തു. ഇതുവരെ 65 പേർക്കാണ് കോവിഡ് ഭേദമായത്.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആറു പേർ വിദേശത്തുനിന്നും എത്തിയവരാണ്. മുംബൈയിൽനിന്നു വന്ന മകൾക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഒരു ആശാ പ്രവർത്തകയ്ക്ക് സന്പർക്കം മുഖേന രോഗബാധയുണ്ടായി.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ ആറുപേർ ക്വാറന്റൈൻ കേന്ദ്രങ്ങളിലും മൂന്നു പേർ വീട്ടിലും നിരീക്ഷണത്തിലായിരുന്നു. മൂന്നു പേർ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ജൂണ്‍ 12 ന് കുവൈറ്റിൽനിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി(50), ജൂണ്‍ 11ന് കുവൈറ്റിൽ നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൂട്ടിക്കൽ സ്വദേശി (65), ജൂണ്‍ 13 ന് കുവൈറ്റിൽ നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രാമപുരം സ്വദേശിനി (57),
ജൂണ്‍ 13 ന് കുവൈറ്റിൽനിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (43), ജൂണ്‍ 13 ന് കുവൈറ്റിൽ നിന്ന് എത്തി കോട്ടയത്തെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (25), ജൂണ്‍ 19 ന് മസ്കറ്റിൽ നിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരംചിറ സ്വദേശിനി (59), രോഗലക്ഷണങ്ങൾ ഉണ്ടായതിനെത്തുടർന്ന് ജൂണ്‍ 20 മുതൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
ജൂണ്‍ ആറിന് ഡൽഹിയിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി(38). ഒപ്പമെത്തിയ ഭാര്യയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 12ന് മഹാരാഷ്്ട്രയിൽനിന്ന് എത്തി തെങ്ങണയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശിനി (19). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
ജൂണ്‍ 20 ന് ഡൽഹിയിൽനിന്നെത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39). രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ(35), ജൂണ്‍ 20ന് ഡൽഹിയിൽനിന്ന് എത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
ജൂണ്‍ ആറിന് മുംബൈയിൽ നിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (34), രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകൾ(നാല്), ജൂണ്‍ ആറിന് മഹാരാഷ്്ട്രയിൽ നിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയായ മുപ്പത്തിനാലുകാരിയുടെ മാതാവ് (53) ആരോഗ്യ പ്രവർത്തകയാണ്. സന്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. മകൾക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്റൈനിലായിരുന്നു. ഇവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മുംബൈയിൽ നിന്ന് എത്തി മേയ് 19 ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(23), അബുദാബിയിൽ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പെരുന്പായിക്കാട് സ്വദേശി (58), അബുദാബിയിൽ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36) എന്നിവരാണ് കോട്ടയം ജനറൽ ആശുപത്രിയിൽ നിന്ന് രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയത്.
ഇതിനു പുറമെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായിട്ടുണ്ട്.
നിലവിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ 39 പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ 31 പേരും പാലാ ജനറൽ ആശുപത്രിയിൽ 23 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനു പുറമെ ജില്ലയിൽനിന്നുള്ള മൂന്നു പേർ എറണാകുളം ജനറൽ ആശുപത്രിയിലും കഴിയുന്നുണ്ട്.
കോട്ടയം കാത്തിരിക്കുന്നത് 818 സ്രവ സാംപിൾ ഫലങ്ങൾ
കോട്ടയം: ജില്ലയിൽ ലഭിക്കാനുള്ളതു 818 പേരുടെ സ്രവ സാംപിൾ പരിശോധനാ ഫലങ്ങൾ. ഇന്നലെ 194 പേരുടെ സ്രവ സാംപിളാണ് പരിശോധനകൾക്കായി അയച്ചത്. ഇന്നലെ ലഭിച്ചതു 412 പേരുടെ ഫലമാണ്. ഇതിൽ നിന്നാണ് 13 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ബാക്കിയുള്ള 399 പേരുടെ ഫലം നെഗറ്റീവാണ്.