ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 18 പേരുടെയും നിരീക്ഷണത്തിൽ കഴിയുന്ന നാലു പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ.
ഇടുക്കി ജില്ലയിൽ നിന്ന് രണ്ടും പേരും, കോട്ടയം ജില്ലയിലെ 16 പേരുമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സയിലുള്ളത്. ജില്ലാ ആശുപത്രിയിലെ ഒളശ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്.
പാലാ സ്വദേശിനിയായ 65കാരി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (33) കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ നട്ടാശേരി സ്വദേശി (37) പനച്ചിക്കാട് സ്വദേശിയുടെ മാതാവ് (55), മണർകാട് സ്വദേശിയായ 50 കാരൻ, സംക്രാന്തി സ്വദേശിനിയായ 55കാരി, പനച്ചിക്കാട് സ്വദേശിനിയായ 25കാരി, തമിഴ്നാട് കാരനും വൈക്കം വെള്ളൂരിലെ റെയിൽവേ ജീവനക്കാരൻ, തിരുപനന്തപുരം ആർസിസിയിലെ ആരോഗ്യ പ്രവർത്തകയും കിടങ്ങൂർ പുന്നത്തറ സ്വദേശനിയുമായ 33കാരി, ഇടുക്കി മെഡിക്കൽ കോളജിൽ നിന്നെത്തിയ കട്ടപ്പന സ്വദേശിയായ 19കാരി, കുമളിക്കാരനായ 24 കാരൻ, ഇന്നലെ പ്രവേശിപ്പിച്ച മേലുകാവുമറ്റം സ്വദേശിനിയായ 28കാരി, മണർകാട് സ്വദേശി 43കാരൻ, കോട്ടയം മുട്ടന്പലം സ്വദേശി 40കാരൻ, കുര്യനാട് സ്വദേശിയായ 49കാരൻ, തമിഴ്നാട് സ്വദേശിയും വടവാതൂർ താമസക്കാരനുമായ 40കാരൻ, ചാന്നാനിക്കാട് സ്വദേശനി 56കാരി എന്നിവരാണ് കോവിഡ് സ്ഥീരികരിച്ചു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഐസലേഷൻ വാർഡിൽ കഴിയുന്നത്.
പാലാക്കാരിയുടെ 71 കാരനായ ഭർത്താവ്, സംക്രാന്തിക്കാരനായ 29കാരനായ അതിഥിത്തൊഴിലാളി, കുമരകത്തെ സ്വകാര്യകന്പ നിയിലെ ജീവനക്കാരനായ 37കാരൻ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 56 കാരി എന്നിവരാണ് നിരീക്ഷണത്തിലുള്ളത്.
ഇവരിൽ ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പുതിയതായി എത്തിയവരെയും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവരുടെയും സ്രവ സാംന്പിളുകൾ ശേഖരിക്കുമെന്നും ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ പറഞ്ഞു.