മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബി.കോം വിദ്യാര്‍ഥിനി ജെസ്നയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബംഗളുരുവിലെ ജിഗിണിയിലാണ് ജെസ്ന ഉള്ളതെന്ന് മുമ്പ് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയതും ജെസ്നയുടെ അടുത്ത് എത്തിയതെന്നുമാണ് സൂചന.
അന്വേഷണം അതീവ രഹസ്യമായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
മാത്രമല്ല അന്വേഷണത്തെക്കുറിച്ച് യാതൊരു വിവരവും പുറത്തു വിടാന്‍ പാടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്.
ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയും കട നടത്തുന്ന മലയാളിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്.
പിന്നീടൊരു ദിവസം പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഇയാള്‍ കേരളാ പോലീസിനു കൈമാറുകയായിരുന്നു.
എന്നാല്‍ മൂന്നു ദിവസം ഈ കട കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.
എന്നാല്‍ കേരളാ പോലീസ് പോയതിന്റെ പിറ്റേ ദിവസം വീണ്ടും പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു.
ഇതേത്തുടര്‍ന്ന് കേരളാ പോലീസ് കര്‍ണാടക പോലീസിനു വിവരം കൈമാറുകയായിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പ് ജെസ്ന മുങ്ങി.
പിന്നീട് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ജെസ്നയെ കണ്ടെത്തുകയായിരുന്നു എന്നാണ് സൂചനകള്‍.
എന്നാല്‍ വിവരങ്ങളൊന്നും ക്രൈംബ്രാഞ്ച് പുറത്തു വിട്ടിട്ടില്ലാത്തതിനാല്‍ കാര്യങ്ങളില്‍ വ്യക്തത വരാന്‍ ദിവസങ്ങള്‍ പിടിക്കുമെന്നുറപ്പാണ്.
കോവിഡ് മൂലമാണ് ഇപ്പോള്‍ ജെസ്നയുടെ സമീപത്ത് എത്താന്‍ ക്രൈം ബ്രാഞ്ചിനു സാധിക്കാത്തതെന്നും കരുതുന്നു.