പത്തനംതിട്ട: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മല്ലപ്പള്ളി വായ്പൂര് പുത്തൻപറന്പിൽ അഹമ്മദ് സാലിയുടെ മകൻ പി.എ. താജുദ്ദീനാണ് (52) മരിച്ചത്.
സൗദി ജർമൻ ആശുപത്രിയിൽ ദിവസങ്ങളായി കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ജാസ്മിൻ. മകൻ: തൗഫീഖ്. മാതാവ്: ഫാത്തിമ. പരേതൻ കെഎംസിസി, പത്തനംതിട്ട ജില്ലാസംഗമം എന്നിവയിൽ പ്രവർത്തിച്ചിരുന്നു. മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്്മാന്റെ സഹോദരപുത്രനാണ്.
ആലുവ സ്വദേശി ദുബായിൽ മരിച്ചു
ആലുവ: ദുബായിൽ കോവിഡ് ബാധിച്ച് വസ്ത്ര വ്യാപാരി മരിച്ചു. ആലുവ കൊടികുത്തുമല സ്വദേശി ഹസൻ മിയ (51) ആണ് മരിച്ചത്.
രോഗബാധയെത്തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹസൻ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം ദുബായിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ശങ്കരൻകുഴി പരേതനായ അലിയുടേയും ജമീലയുടേയും മകനാണ്. സുലൈഖയാണ് ഭാര്യ. ഡോ.ആമിന, ഡോ.ഹലീമ, മുഹമ്മദ് അലി എന്നിവർ മക്കളാണ്. മരുമക്കൾ: മുഹാസിഫ് (മസ്കറ്റ്), ഫർഹാൻ (ഖത്തർ). ആലുവയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ എസ്.എ. ബഷീർ, എസ്.എ. ശുക്കൂർ, എസ്.എ. രാജൻ (റിപ്പോർട്ടർ, മംഗളം ആലുവ) എന്നിവർ സഹോദരങ്ങളാണ്.
ഒരു വർഷമായി ദുബായിൽ വ്യാപാരം നടത്തി വരികയായിരുന്നു. ‘ദുബായ്ക്കാരൻ’ എന്ന സിനിമ നിർമിക്കുകയും ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.