കോ​വി​ഡ് 19; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 12 പേ​ർ ചികിത്സയിൽ; രണ്ടു പേർ ഇടുക്കിയിൽ നിന്നെത്തി യവർ

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച 12 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് പത്തു പേ​ർ. ര​ണ്ടു പേ​ർ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്.

ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മെ​യി​ൽ ന​ഴ്സ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സ​യി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​ൽ ക​ഴി​യു​ന്ന ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ 19കാ​രി, കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ലോ​ക് ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​ഴ്ച​ക​ൾ​ക്ക് മു​ന്പു​ത​ന്നെ കോ​ള​ജി​ൽ നി​ന്നു വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക്ക് കോ​വി​ഡ് 19 വൈ​റ​സ് പി​ടി​പ്പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഇ​വ​രു​ടെ പി​താ​വ് പ​റ​യു​ന്നു.

അ​തു​പോ​ലെ മാ​ർ​ച്ച് 23ന് ​മ​ല​പ്പു​റ​ത്തു നി​ന്നു വീ​ട്ടി​ലെ​ത്തി ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​നി​ക്ക് രോ​ഗം വ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള​ കു​മ​ളി പു​റ്റ​ടി സ്വ​ദേ​ശി​യാ​യ 24 കാ​ര​ൻ പ​റ​യു​ന്നു.


പ​ന​ച്ചി​ക്കാ​ട് നി​ന്ന് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 25 കാ​രി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ ഇ​വ​ർ​ക്കും കൊ​റോ​ണ വൈ​റ​സ് പി​ടി​പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ല.

വി​ദ്യാ​ർ​ഥി​നി താമസിക്കുന്ന പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ​യു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മെ​യി​ൽ ന​ഴ്സി​നും മാ​താ​വും രോ​ഗബാ​ധ​യെത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്.

Related posts

Leave a Comment