ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ചൈനയിൽ നിന്നെത്തിയത് 24 വിമാനങ്ങൾ. കോവിഡ് -19 അനുബന്ധ മെഡിക്കൽ സാധനങ്ങളാണ് ചൈന ഇന്ത്യയിലേക്ക് അയച്ചത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ചൈനീസ് കന്പനികൾ മെഡിക്കൽ ഉപകരണങ്ങളുമായി 20 വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ചൈനയിലെ വിവിധ നഗരങ്ങളിൽ നിന്നായി 390 ടണ്‍ മെഡിക്കൽ ഉപകരണളാണ് ഇന്ത്യയിലെത്തിയത്. റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ, തെർമോ മീറ്ററുകൾ, വ്യക്തി സുരക്ഷ ഉപകരണങ്ങൾ എന്നിവ അടക്കമാണ് ചൈന എത്തിച്ചു നൽകിയത്.
ഇംപീരിയൽ ലൈഫ് സയൻസസ്, എച്ച്എൽഎൽ, മാട്രിക്സ് ലാബ്സ്, ഇൻവെക്സ് ഹെൽത്ത് കെയർ, മാക്സ്, റിലയൻസ്, ടാറ്റ, അദാനി ഗ്രൂപ്പിന്റെ കന്പനികൾ എന്നിവർക്കായിരുന്നു പ്രധാനമായും ചരക്കുകൾ എത്തിയത്.
കർണാടക, അസം, തമിഴ്നാട്, രാജസ്ഥാൻ എന്നീ നാല് സംസ്ഥാന സർക്കാരുകളും ഈ പട്ടികയിലുണ്ട്. 6,50,000 ടെസ്റ്റിംഗ് കിറ്റുകളും ചൈനയിൽ നിന്നും എത്തിച്ച ചരക്കുകളിൽ ഉൾപ്പെടുന്നു.