മുന്‍ പ്രവചനങ്ങളെ ശരിവച്ച് കോവിഡ്-19 വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നു. വാഷിംഗ്ടണ്‍ കിങ് കൗണ്ടിയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ അമേരിക്കയും ഭീതിയിലാണ്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞുവരുമ്പോള്‍ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളില്‍ മരണം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചപ്പോള്‍ ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഏറെ ആശങ്കാജനകമാണ്.
അമേരിക്കയില്‍ മരിച്ചയാള്‍ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ജപ്പാന്‍നില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ യാത്രികരാണ്. പ്രഭവകേന്ദ്രമായി ചൈനയിലെ വുഹാനില്‍ വെച്ച് വൈറസ് പടര്‍ന്ന ഫെബ്രുവരി ആദ്യത്തോടെ അമേരിക്കന്‍ പൗരന്‍ മരണം സംഭവിച്ചത് യുഎസ് എംബസി സ്ഥിരീകരിച്ചിരുന്നു. അതേസമയം, അമേരിക്കയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്തയാള്‍ എങ്ങനെ രോഗബാധിതനായെന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
രാജ്യത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. വാഷിംഗ്ടണില്‍ ഇതിനോടകം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.
രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചതോടെ കൂടുതല്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. വാഷിംഗ്ടണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
വാഷിംഗ്ടണിനു പുറമെ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങളിലാണ് അമേരിക്കയില്‍ നിലവില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാനില്‍ നിന്നുള്ള യാത്രികര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് യാത്രാ ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആശങ്ക വേണ്ടെന്നും, എല്ലാ സാഹചര്യങ്ങളും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇറാനില്‍ യാത്ര ചെയ്ത വിദേശ പൗരന്മാര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനവും യുഎസ് നിരോധിച്ചു.
അമേരിക്ക, മെക്‌സിക്കോ അതിര്‍ത്തികള്‍ അടക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു. കോവിഡ് വൈറസിനെതിരേ മരുന്നു വികസിപ്പിക്കുന്നതിനായി മരുന്നു കമ്പനികളുമായി ട്രംപ് നാളെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പെര്‍ത്തില്‍ മരിച്ച 78കാരനിലൂടെയാണ് ഓസ്‌ട്രേലിയയിലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലില്‍ വച്ചാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ പെര്‍ത്തില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ 60 രാജ്യങ്ങളിലാണ് കോവിഡ-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2900 ത്തോളം പേരാണ് മരണപ്പെട്ടിരിക്കുന്നത്. ലോകത്ത് 85,000 ത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആഗോള ഓഹരി വിപണിയ്ക്കും കോവിഡ് ബാധ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് ഭീക്ഷണിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ടൂറിസം മേളയായ ഐടിബി ബെര്‍ലിന്‍ ജര്‍മനി റദ്ദാക്കി. ഇതാദ്യമായാണ് ജര്‍മ്മനി ഐടിബി ബെര്‍ലിന്‍ റദ്ദാക്കുന്നത്. ഓഹരിവിപണിയിലെ ഇടിവിലൂടെ 36000 കോടി രൂപയുടെ നഷ്ടമാണ് മുകേഷ് അംബാനി നേരിട്ടത്.