തൃശൂര്‍: കോവിഡ് നിരീക്ഷണത്തില്‍ ജില്ലയില്‍ കഴിയുന്നവരുടെ എണ്ണം ആറായിരത്തോളമായി കുറഞ്ഞത് ആരോഗ്യവകുപ്പിന് ആശ്വാസമാകുന്നു. ഇപ്പോള്‍ ജില്ലയില്‍ വീടുകളില്‍ 5690 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 5701 പേരാണ് നിരീക്ഷണത്തിലുളളത്.
ഇന്നലെ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതല്‍ ചെയ്തു.
ഇന്നലെ നാലു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 931 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
അതില്‍ 923 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. എട്ട് എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 183 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. 71 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. 6015 വീടുകള്‍ ദ്രുതകര്‍മസേന സന്ദര്‍ശിച്ചു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ 1512 പേരെയും മത്സ്യചന്തയില്‍ 425 പേരെയും പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 58 പേരെയും സ്ക്രീന്‍ ചെയ്തു.