സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ നഗരത്തിൽ വ്യാപാരസ്ഥാപനങ്ങൾ മിക്കതും അടഞ്ഞു കിടക്കുകയാണ്. തേക്കിൻകാട് ഡിവിഷനും എൽത്തുരുത്തും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുകയാണ്.
തൃശൂർ നഗരത്തിൽ ഇപ്പോഴുള്ള കർശന നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുള്ള ലോട്ടറി ഏജൻസിയിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതോടെയാണ് മാർക്കറ്റും പരിസരവും അടച്ചിട്ടത്.
ഈ ലോട്ടറി സ്ഥാപനത്തിൽ വന്നുപോയവരെ കണ്ടെത്തി ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷിച്ച് വരികയാണ്. മാർക്കറ്റായതിനാൽ നിരവധി പേർ വന്നുപോയിട്ടുണ്ടാകുമെന്നതിനാൽ കണ്ടെത്താൻ കഴിയാതെ പോയവരും ഉണ്ടാകുമെന്നാണ് സൂചന.
മാർക്കറ്റിൽ അണുനശീകരണവും ശുചീകരണവും നടത്തുന്നുണ്ട്.നഗരത്തിലെ കൂടുതൽ ഇടറോഡുകൾ പോലീസ് അടച്ചു. ശക്തൻ മാർക്കറ്റടക്കം പല മാർക്കറ്റുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.