മണ്ണംപേട്ട(തൃശൂർ ): കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ ഭാര്യയെയും മകനെയും വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ സുമേഷിന്റെ ഭാര്യ അനില (33), ഏക മകൻ അശ്വിൻ (13) എന്നിവരാണ് രണ്ടു കിടപ്പുമുറിയിലായി മരിച്ചത്.
രണ്ടു മാസം മുന്പാണ് സുമേഷ് കോവിഡ് ബാധിച്ചു മരിച്ചത്. സുമേഷിന്റെ മരണത്തെത്തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. സമീപവാസിയായ സ്ത്രീയാണ് ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടത്. ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷനാണ് അനില.