ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 212 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,16,46,081 ആയി. മരണസംഖ്യ 1,59,967 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവർ 1,16,46,081 ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,34,646 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ഞായറാഴ്ച മാത്രം 8,80,655 സാമ്പിളുകള്‍ പരിശോധിച്ചു. മാര്‍ച്ച് 21 വരെ 23,44,45,774 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 4,50,65,998 പേര്‍ക്ക് ഇതിനോടകം വാക്സിന് നല്കി കഴിഞ്ഞു.