
മാവേലിക്കര:കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചതിന് ജില്ലാ പോലീസ് വ്യാപാരിയെ പുരസ്കാരം നല്കി ആദരിച്ചു.
മാവേലിക്കര പി.എന്‍.വി അസോസിയേറ്റ്സ് ഉടമയും മാവേലിക്കര വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റുമായ മാത്യു വര്‍ഗീസിനെയാണ്
ഈ ഓണക്കാലത്ത് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാരം നടത്തിയതിന് ആലപ്പുഴ ജില്ലാ പോലീസ് ആദരിച്ചത്.
ആലപ്പുഴ പോലീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി പി.എസ്.സാബു ഐപിഎസ് മാത്യു വര്‍ഗീസിനു പുരസ്കാരം നല്കി ആദരിച്ചു. ചെങ്ങന്നൂര്‍ സബ് ഡിവിഷന് തലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് പിഎന്‍വി അസോസിയേറ്റ്സിനെ തെരഞ്ഞെടുത്തത്.