കോവിഡ് മുക്തനായ വ്യക്തിക്ക് വീണ്ടും രോഗം; നാലുമാസങ്ങൾക്ക് ശേഷം വിദേശ യാത്ര നടത്തിയതിനെ തുടർന്നാണ് രോഗം; പുതിയ പഠനവുമായി വിദഗ്ധർ
ഹോങ്കോംഗ്: ഏപ്രിലിൽ കോവിഡ് ബാധിതനായി രോഗമുക്തി നേടിയ യുവാവിന് വീണ്ടും രോഗം പിടിപെട്ടതായി കണ്ടെത്തി. വിദേശ യാത്ര നടത്തിയതിനെ തുടർന്നാണ് നാലു മാസത്തിന് ശേഷം ഇയാൾക്ക് വീണ്ടും രോഗമുണ്ടായതെന്നാണ് ഗവേഷകരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
പൂർണമായും കോവിഡ് മുക്തനായതിന് ശേഷം വീണ്ടും രോഗബാധിതനായ സംഭവം ലോകത്തിൽ ആദ്യമായാണ് രേഖപ്പെടുത്തപ്പെടുന്നതെന്ന് ഹോങ്കോംഗ് യൂണിവേഴ്സിറ്റി സംഘം പഠനത്തിൽ പറയുന്നു. ഇയാളുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.