ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹി എയിംസിലെ സ്ഥിതി ഏറെ ഗുരുതരമെന്ന് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ.
ചികിത്സ തേടുന്നവരിൽ 90% ആളുകൾക്കും കോവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവർത്തകരും രോഗബാധിതരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യൻ നിർമിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വേങ്കിടേഷ് വർമ അറിയിച്ചു.
വാക്സിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.മേയിൽ വാക്സിന്റെ നിർമാണം വർധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിൻ നിർമിക്കുമെന്നും വേങ്കിടേഷ് പറഞ്ഞു.
ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യൻ നിർമിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്.