തൃശൂര്‍: നെടുമ്പാശേരിയില്‍ സേവനമനുഷ്ഠിച്ചിരുന്ന തൃശൂരിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ക്വാറന്റൈനില്‍. ഇരുപതോളം ജീവനക്കാരാണ് നെടുമ്പാശേരിയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്വാറന്റൈനിലേക്ക് മാറിയത്.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇവര്‍ ക്വാറന്റൈനിലേക്ക് മാറിയത്. 23, 24 തിയതികളില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.