അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് കോവിഡ് വ്യാപനം രൂക്ഷം. ക്ഷേത്രം തത്കാലികമായി അടച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നാലു ദിവസത്തേക്ക് ക്ഷേത്രം അടച്ചത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ നടപ്പന്തലിലെ മൂന്നു കടകളിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ പ്രദേശം മൈക്രോ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.
ഇതോടെയാണ് നാല് ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ കോവിഡ് ബാധിതരുണ്ടായാൽ ക്ഷേത്രം അടച്ചിടുന്നത് നീളും. ഭക്തർക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്ര ചടങ്ങുകളും പൂജകളും പതിവുപോലെ നടക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.