പാലക്കാട്: കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കണക്കുകളിൽ വൈരുധ്യം. പാലക്കാട് ജില്ലയിൽ ഈ മാസം 15 പേര് മാത്രം മരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്കരിച്ചത് മൂന്നിരട്ടിയിലധികം പേരെ.
മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സംസ്ഥാനം പുറത്തു വിടുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം ആക്ഷേപം ഉന്നയിക്കുന്നു.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്കരിക്കാൻ കൊണ്ടുപോകുന്നത് നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്.
ഷൊർണൂർ ശാന്തിതീരത്തെ ഈ മാസത്തെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങൾ സംസ്കരിച്ചു.
പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ കണക്കു പ്രകാരം വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച പത്തിലേറെ മൃതദേഹങ്ങള്‍ സംസ്കരിച്ചു.
സംസ്ഥാനത്ത് പ്രതിദിനം അറുപതില്‍ താഴെ കോവിഡ് മരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണ് ഈ പൊരുത്തക്കേടുകള്‍.