ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്.
ഇന്ത്യയെ ചുവപ്പു പട്ടികയിൽ (റെഡ് ലിസ്റ്റ്) ഉള്ള രാജ്യങ്ങളിൽ ഉൾപ്പെടുത്തിയതായി ബ്രിട്ടീഷ് ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക് അറിയിച്ചു.
യുകെയിൽ കണ്ടെത്തിയ 103 കേസുകൾ ഇന്ത്യൻ വകഭേദമാണെന്ന് കണ്ടെത്തിയതായും ഹാൻകോക്ക് പറഞ്ഞു.
പ്രധാനമന്ത്രി ബോറിസ് ജോണ്സൺ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി.
ഇന്ത്യയിൽ നിന്നെത്തുന്ന ബ്രിട്ടൻ, അയർലൻഡ് സ്വദേശികളായ യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്നും മാറ്റ് ഹാൻകോക് അറിയിച്ചു.
ഇവർ സർക്കാർ അംഗീകാരമുള്ള ക്വാറന്റൈൻ ഹോട്ടലിൽ 10 ദിവസം കഴിയണം. ഇതിനു പണം നൽകുകയും വേണം.
അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. പകരം ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.