ന്യൂഡൽഹി: കേരളം അടക്കം എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന തോതായ ആർ വാല്യു (റീപ്രൊഡക്ടീവ് നമ്പർ) ഒന്നിൽ കൂടുതലാണെന്നും ഗുരുതര സ്ഥിതിവിശേഷമാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
44 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്ന നിലയിലാണ്. ഡെൽറ്റാ വകഭേദം നയിക്കുന്ന രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ വി.കെ പോൾ പറഞ്ഞു.
കഴിഞ്ഞ നാല് ആഴ്ചകളായി 18 ജില്ലകളിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്നതായാണ് കാണുന്നത്. ഇതിൽ 10 ജില്ലകളും കേരളത്തിലാണ്.
ഡെൽറ്റ വകഭേദം പ്രധാന പ്രശ്നമാണ്. കോവിഡ് ഇപ്പോഴും രൂക്ഷമാണ്, രണ്ടാമത്തെ തരംഗം രാജ്യത്ത് തുടരുകയാണെന്നും വി.കെ പോൾ പറഞ്ഞു.
കോവിഡ് ബാധിതനായ ഒരാളിൽ നിന്ന് എത്ര പേരിലേക്ക് വൈറസ് പകരുന്നുണ്ടെന്ന് കണക്കാക്കുന്ന തോതാണ് ആർ വാല്യു. കേരളത്തിന്റെ ആർ വാല്യു 1.1 ആണ്. അതായത് ഒരാളിൽ നിന്ന് ഒന്നിലധികം പേരിലേക്കു രോഗം പകരുന്നുണ്ടെന്ന് വ്യക്തം.
കേരളം, തമിഴ്നാട്, മിസോറാം, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആർ വാല്യൂ ഒന്നിൽ കൂടുതൽ ഉള്ളത്.
ആർ വാല്യു ഒന്നിനു മുകളിൽ ആണെ ങ്കിൽ അതിവ്യപനം നടക്കുന്നുണ്ടെ ന്നും കർശന നിയന്ത്രണം വേണമെന്നുമാണ് അർഥമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കേരളത്തിൽ കണ്ട യെൻമെൻറ് നടപടികൾ മെച്ചപ്പെടുത്തണംമെന്ന് കോവിഡ് വ്യാപനം വിലയിരുത്താനെത്തിയ വിദഗ്ധസമിതി നിർദേശിച്ചു.
രാജ്യത്ത് ആ ക്ടീവ് കേസുകൾ ഒരു ലക്ഷത്തിൽ കൂടുതലുള്ള ഏക സംസ്ഥാനം കേരളമാണ്. മലപ്പുറത്ത് ഉയർന്ന ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് സമിതി പ്രത്യേകം ചൂ ണ്ടിക്കാട്ടുന്നു.
രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധന നടത്തുന്ന രീതി പോര. വീടുകളിലെത്തി നിരീക്ഷണം വേണം. രോഗികളുടെ സമ്പർക്കം കൂടുതൽ പരിശോധിക്കണം.
വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാക്സിനേഷൻ വേഗത്തിലാ ക്കണമെന്നും സമിതി നിർദേശിക്കുന്നു.