തൃശൂർ: തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം മസ്ജിദിൽ ഇറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു.
തൃശൂർ ശക്തൻ നഗറിലെ മസ്ജിദ് അധികൃതർക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കൾക്കെതിരെയുമാണ് കേസെടുത്തത്. കോവിഡ് ബാധിച്ച് മരിച്ച വരവൂർ സ്വദേശിയുടെ മൃതദേഹമാണ് ഇവിടെ ഇറക്കി കുളിപ്പിക്കുകയും മത ചടങ്ങുകൾ നടത്തുകയും ചെയ്തത്.
വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശ പ്രകാരമാണ് കേസ്്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് മൃതദേഹമെത്തിച്ചത്.
ആംബുലൻസും കസ്റ്റഡിയിലെടുത്തു.സംഭവം നിരാശാജനകമായ കാര്യമെന്നും കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ എസ്.ഷാനവാസ് പറഞ്ഞു.