തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിലേക്ക് നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തി.
കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ വരിക. ഇതോടെ സി വിഭാഗത്തിലുള്ള ജില്ലകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരം ജില്ലയെ ഈ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
സി വിഭാഗത്തിൽ ഉൾപ്പെടുന്ന ജില്ലകളിലെ തീയറ്ററുകളും ഹെൽത്ത് ക്ലബുകളും നീന്തൽ കുളങ്ങളും അടയ്ക്കണം. പൊതു പരിപാടികൾ നടത്താൻ പാടില്ല. ആരാധാനാലയങ്ങളിൽ ആളുകൾക്ക് പ്രവേശനം ഉണ്ടാകില്ല. ചടങ്ങുകൾ ഓണ്‍ലൈനായി നടത്താം.
കോളജുകളിൽ അവസാന സെമസ്റ്റർ പരീക്ഷ മാത്രം ഓഫ് ലൈനായി നടത്താം. ശേഷിക്കുന്ന എല്ലാ പരീക്ഷകളും ഓണ്‍ലൈനായി നടത്തണം.