കൊല്ലം: കുളത്തുപ്പുഴ സ്വദേശിക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആറായി. നേരത്തെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ചു പേരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെയാണ് കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പ്രവർത്തകർ തയാറാക്കി, 19നാണ് ആംബുലൻസിൽ ഇയാളെ പുനലൂർ താലുക്ക് ആശുപത്രിയിൽ എത്തിച്ചത്.
അവിടെ സ്രവശേഖരണത്തിനു ശേഷം കൊല്ലം ജില്ലാശുപത്രിയിലേക്ക് മാറ്റി.ഇവിടെ ഐസൊലേഷനിൽ കഴിയവെയാണ് പരിശോധനാ ഫലം വന്നത്.തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.