സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ മകന് കണ്ടക്ടറായി ജോലി ചെയ്ത പാലക്കാട് -തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തവര് കോവിഡ് കണ്ട്രോള് റൂം നമ്പറായ 1056ല്‍ വിളിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പാലക്കാട് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ കണ്ടക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും ശേഖരിക്കുന്നത്.
ദിശ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പാലക്കാട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഈ ബസില്‍ യാത്ര ചെയ്തവരില്‍ അഞ്ചുപേര്‍ കഴിഞ്ഞ ദിവസം തൃശൂരിലെ കോവിഡ് കണ്ട്രോള് റൂമിലേക്ക് വിളിച്ചിരുന്നു.
മാര്‍ച്ച് 18ന് രാവിലെ 10ന് തൃശൂരിലെത്തിയ ബസിലാണ് രോഗബാധിതന്റെ മകന് കണ്ടക്ടറായിരുന്നത്. ഇയാള്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ഓഫീസിലും ചെന്നിരുന്നതായാണ് വിവരം.