പത്തനംതിട്ട: ജില്ലയില്‍ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ വരെ 3,879 പേരാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ 1007 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിവിധ കേസുകളിലെ സമ്പര്‍ക്കപ്പട്ടികയിലെ ഏഴുപേരാണ് നിരീക്ഷണത്തിലുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയ 3,333 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 539 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നു തിരിച്ചെത്തിയ 70 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 354 പേരും ഇന്നലെ മുതല്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചവരാണ്.
98 കോവിഡ് കെയര്‍ സെന്ററുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവയില്‍ 1,007 പേരെ താമസിപ്പിച്ചിരിക്കുന്നത്. 1,900 പേരെ പാര്‍പ്പിക്കാനുള്ള സംവിധാനമാണ് കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കുള്ളത്.
എന്നാല്‍ ദിനംപ്രതിയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിയുമ്പോള്‍ മറ്റൊരാള്‍ക്ക് മുറി നല്കാന് രണ്ടുദിവസംവരെ വേണ്ടിവരും.
ഇതാണ് പ്രധാന പ്രതിസന്ധി. ആളുകളുടെ വരവ് ഇത്തരത്തില്‍ തുടര്‍ന്നാല്‍ മുറി ഒന്നിലധികം ആളുകള്‍ക്കായി വീതിച്ചു നല്‍കേണ്ടിവരുമെന്നും അധികൃതര്‍ പറയുന്നു.