പെട്രോൾ പമ്പിൽ നിന്നും കോവിഡ് സർട്ടിഫിക്കറ്റിൽ നിന്നും മോദിയെ തെറിപ്പിച്ചു; കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ന്ന് മോ​ദി​യു​ടെ ചി​ത്രം ഒ​ഴി​വാ​ക്കുന്നതിന് പിന്നിൽ…

 

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം ഒ​ഴി​വാ​ക്കും.

ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണി​ത്.കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം ന​ൽ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ നി​ന്നും മോ​ദി​യു​ടെ ചി​ത്രം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment