ബീവറേജിനെ തോൽപ്പിക്കാനാവില്ല മക്കളെ;  നാലുതരം സൽട്ടിഫിക്കറ്റില്ലേ മടങ്ങിക്കോളൂ..! ബീ​വ​റേ​ജി​നു മു​ന്നി​ൽ നി​ന്നൊ​രു വി​ലാ​പം; ജാ​ങ്കോ ഞാ​ൻ പെ​ട്ടു… എ​ന്‍റെ കൈയി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല​ടാ.. !!

 

 


സ്വ​ന്തം ലേ​ഖ​ക​ൻ
അ​യ്യ​ന്തോ​ൾ: രാ​വി​ലെ ത​ന്നെ ര​ണ്ടെ​ണ്ണം വീ​ശി​യി​ട്ട് ജോ​ലി​ക്ക് പോ​കാ​മെ​ന്ന് ക​രു​തി ബീ​വ​റേ​ജി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ക​ക്ഷി അ​ന്പ​ര​ന്നു.

ആ​ളും വ​രി​യു​മി​ല്ലാ​തെ ബീ​വ​റേ​ജ് ദേ ​കാ​ലി​യാ​യി കി​ട​ക്കു​ന്നു. ദെ​ന്താ​ത് എ​ല്ലാ​വ​രും കു​ടി നി​ർ​ത്ത്യോ എ​ന്ന് സം​ശ​യി​ച്ച് വേ​ഗം സാ​ധ​നം വാ​ങ്ങാ​ൻ ഓ​ടി​ചെ​ന്ന​പ്പോ​ൾ ബീ​വ​റേ​ജി​ലെ ച​ങ്ങാ​തി ത​ട​ഞ്ഞു നി​ർ​ത്തി. പി​ന്നെ കു​റേ ചോ​ദ്യ​ങ്ങ​ള്………

ര​ണ്ടു ഡോ​സ് വാ​ക്സി​നെ​ടു​ത്തി​ട്ടു​ണ്ടോ…..
ര​ണ്ടാ​ഴ്ച​ക്ക് മു​ന്പ് ഒ​രു ഡോ​സ് വാ​ക്സി​നെ​ടു​ത്തി​ട്ടു​ണ്ടോ…
72 മ​ണി​ക്കൂ​ർ മു​ൻ​പ് ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടോ…
ഒ​രു മാ​സം മു​ൻ​പ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടോ….

എ​ല്ലാ​റ്റി​നും ക​ക്ഷി ഇ​ല്ല ഇ​ല്ല ഇ​ല്ല എ​ന്നു​ത്ത​രം ന​ൽ​കി​യ​പ്പോ​ൾ ബീ​വ​റേ​ജി​ലെ ആ​ൾ പ​റ​ഞ്ഞു മ​ട​ങ്ങി​പൊ​യ്ക്കൊ​ള്ളാ​ൻ. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഈ ​പ​റ​ഞ്ഞ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലൊ​രെ​ണ്ണം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും.

ഇ​തു കേ​ട്ട​തോ​ടെ ര​ണ്ടെ​ണ്ണം അ​ടി​ക്കാ​തെ ത​ന്നെ ക​ക്ഷി നി​ല​ത്തി​രു​ന്നു….​ത​ല​യി​ൽ ക​യ്യും വെ​ച്ച്….ബീ​വ​റേ​ജി​ലെ ക്യൂ​വി​നേ​ക്കാ​ളും തി​ര​ക്ക​ല്ലേ സാ​റേ വാ​ക്സി​നെ​ടു​ക്കാ​ൻ… ആ ​ടെ​സ്റ്റെ​ടു​ക്കാ​ൻ പൈ​സ കൊ​ടു​ക്ക​ണ്ടേ….​പി​ന്നെ എ​ളു​പ്പം കോ​വി​ഡ് പി​ടി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കു​ന്ന​താ…..​ക​ക്ഷി ബീ​വ​റേ​ജു​കാ​ര​നോ​ടു പ​റ​ഞ്ഞു….

ബീ​വ​റേ​ജു​കാ​ര​ൻ അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ അ​ടു​ത്ത മ​ദ്യ​പാ​നി​യോ​ട് കോ​ടീ​ശ്വ​ര​ൻ പ​രി​പാ​ടി പോ​ലെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു….അ​തി​നി​ടെ കാ​റി​ലെ​ത്തി​യ ഒ​രാ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലൊ​രെ​ണ്ണം കാ​ണി​ച്ച് കു​പ്പി വാ​ങ്ങി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട് അ​ക​ത്തു​ക​ട​ക്കാ​നാ​കാ​തെ പു​റ​ത്തു നി​ൽ​ക്കു​ന്ന​വ​ർ ആ ​കു​പ്പി​യി​ലേ​ക്ക് കൊ​തി​യോ​ടെ നോ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​രു​ടെ ക​യ്യി​ല് പൈ​സ കൊ​ടു​ത്തു വി​ട്ടാ​ൽ സാ​ധ​നം കി​ട്ട്വോ എ​ന്നാ​യി അ​ടു​ത്ത ഐ​ഡി​യ…​പി​ന്നെ അ​തി​നാ​യി ശ്ര​മം…അ​തി​നി​ടെ മൊ​ബൈ​ലി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലൊ​രെ​ണ്ണം കാ​ണി​ച്ചു കൊ​ടു​ത്ത​പ്പോ​ൾ ബീ​വ​റേ​ജു​കാ​ര​ന് സം​ശ​യം..​ഇ​ത് ഇ​യാ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു ത​ന്നെ​യാ​ണോ….

​ഇ​പ്പ​റ​ഞ്ഞ ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള വ​ഴി​യി​ല്ല…​അ​തു​കൊ​ണ്ട് ഐ​ഡി കാ​ർ​ഡ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടെ സം​ഗ​തി വ​ഷ​ളാ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റും ഐ​ഡി​കാ​ർ​ഡും കൊ​ണ്ട് ന​ട​ക്കാ​നൊ​ന്നും എ​ളു​പ്പ​മ​ല്ലെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കാ​നേ സ​ർ​ക്കാ​ര് പ​റ​ഞ്ഞി​ട്ടു​ള്ളു​വെ​ന്നും മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ ആ​ൾ വാ​ദി​ച്ചു.

ഇ​തോ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​വ​രും അ​യാ​ൾ​ക്കൊ​പ്പം കൂ​ടി. നി​ങ്ങ​ള് പോ​യി വാ​ങ്ങി​ക്കോ, കൂ​ട്ട​ത്തി​ല് ഞ​ങ്ങ​ൾ​ക്കും…​ദാ പൈ​സ…. സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​വ​രെ മ​ട​ക്കി വി​ടു​ന്പോ​ൾ ബീ​വ​റേ​ജു​കാ​ർ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു…​ഇ​നി വ​രു​ന്പോ​ൾ ഇ​തൊ​ന്നു​മി​ല്ലാ​തെ ഈ ​വ​ഴി വ​രേ​ണ്ടെ​ന്ന്….

Related posts

Leave a Comment