വെഞ്ഞാറമൂട്: കോവിഡ്ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും നഷ്ടപ്പെട്ടു. സർട്ടിഫിക്കറ്റ് ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും കിട്ടാതായതോടെ മരിച്ചവരുടെ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് സർട്ടിഫിക്കറ്റുകൾ കളഞ്ഞുപോയെന്ന് അധികൃതർ പറഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് എട്ട് പേരുടെകൂടി മരണ സർട്ടിഫിക്കറ്റുകൾ നഷ്ടമായതായി കണ്ടെത്തിയത്. നഗരൂർ ചെമ്മരത്തുമുക്ക് കാവുവിള വീട്ടിൽ അജി തന്റെ പിതാവ് ഗോപാലകൃഷ്ണൻ നായരുടെ കോവിഡ് മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു.
മരണ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതോടെ കഴിഞ്ഞമാസം നഗരൂർ പിഎച്ച്സിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജില്ലാ മെഡി ക്കൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങൾ പുറത്തായത്.
2021 ഓഗസ്റ്റ് 15 ന് ഗോപാലകൃഷ്ണൻ നായരുടെ അടക്കം ഒമ്പത് പേരുടെ മരണ സർട്ടിഫിക്കറ്റ് സിഎംഒയിൽ നിന്നും തപാലിൽ അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.ഫയൽ നമ്പർ 291/20, 629/20, 638/20, 258/21, 737/21, 2094/21, 2186/21, 2273/21, 2332/ 21 എന്നീ സർട്ടിഫിക്കറ്റുകളാണ് നഗരൂർ പിഎച്ച്സിയിൽ നിന്നും നഷ്ടമായത്.
ആൽത്തറമൂട് പോസ്റ്റ് ഓഫീസിൽ നിന്നും എത്തിച്ചതപാൽ ഒാഗസ്റ്റ് 27 ന് ആശുപത്രിയിൽ ക്ലാർക്ക് ഏറ്റുവാങ്ങിയിട്ടുള്ളതായി രേഖയുമുണ്ട്. എന്നാൽ പിന്നെ ഈ സർട്ടിഫിക്കറ്റുകൾക്ക് എന്ത് സംഭവിച്ചുവെന്ന് ആശുപത്രിയിലെ ജീവനക്കാർക്ക് അറിയില്ല.
ആശു പത്രിയിൽ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തതോടെയാണ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ഡിഎംഒ എന്നിവർക്ക് പരാതി നൽകിയത്.
അതേസമയം ഡിഎംഒയിൽ നി ന്നുമെത്തിയ തപാൽ എങ്ങനെ നഷ്ടമായി എന്നതിനെ കുറിച്ച് അറിയില്ലെന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സരിഗ പറഞ്ഞു.
സർ ട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടതായി കാണിച്ച് നഗരൂർ പോലീസിൽ ലോസ്റ്റ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നതായും തിങ്കളാഴ്ച കിട്ടിയ ലോസ്റ്റ് സർട്ടിഫിക്കറ്റ് ഡിഎംഒയിൽ എത്തിച്ചതായും പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. സരിഗ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം ഒമ്പത് പേരുടെ മരണസർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നഗരൂർ പിഎച്ച്സിയിൽ ഉപരോധ സമരം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.രോഹൻ , ആറ്റിങ്ങൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.ജെ.അനസ് തുടങ്ങിയവർ നേതൃത്വം നൽകി.