കോട്ടയം: ഇറച്ചിക്കോഴി വില കുത്തനെ ഉയർന്നതും കോവിഡിന്റെ രണ്ടാം തരംഗവും കാറ്ററിംഗ് രംഗത്തു പ്രവർത്തി ക്കുന്നവർക്ക് ആശങ്ക സമ്മാനിക്കുന്നു.
ഈസ്റ്ററിനു ശേഷം കല്യാണ സീസണായതോടെ നിരവധി ഓർഡറുകളാണ് കാറ്ററിംഗ് യൂണിറ്റുകൾ മുൻകൂറായി ഏറ്റെടുത്തിരുന്നത്.
പെട്ടന്നുള്ള കോഴിയിറച്ചിയുടെ വില വർധനവ് അപ്രതീക്ഷിത തിരിച്ചടിയാണ് ഈ മേഖലയ്ക്കു നൽകിയിരിക്കുന്നത്. ഇതോടൊപ്പം കോവിഡ് നിയന്ത്രണവും പുതുതായി വന്നതോടെ ഇനിയെന്തു ചെയ്യുമെന്ന നിലപാടിലാണ് കാറ്ററിംഗ് യൂണിറ്റുകാർ.
വിവാഹത്തിന് സദ്യ പാടില്ലെന്നും പാഴ്സലുകൾ ആവാമെ ന്നുമാണ് പുതിയ കോവിഡ് മാനദണ്ഡം.ഈസ്റ്ററിനു ശേഷം 50 രൂപയാണ് കോഴിയിറച്ചിയിലുണ്ടായ വില വർധനവ്.
റംസാൻ നോന്പും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. കോഴിയുടെ ലഭ്യതക്കുറവും വില വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.