തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സ വീടുകളിൽ ലഭ്യമാക്കാനുള്ള സാധ്യതകൾ തേടി സർക്കാർ. ഇതു സംബന്ധിച്ച് മാർഗരേഖ തയ്യാറാക്കാൻ സർക്കാർ ആരോഗ്യവകുപ്പിന് നിർദേശം നൽകി.
ലക്ഷണങ്ങളി്ലലാത്ത കോവിഡ് രോഗികൾക്കും ലഘുവായ ലക്ഷണങ്ങളുള്ളവർക്കും വീടുകളിൽ തന്നെ ചികിത്സ നൽകാനുള്ള സാധ്യതയാണ് തേടുന്നത്.
ഇത്തരമൊരു രീതി നടപ്പാക്കാവുന്നതാണെന്ന് ആരോഗ്യത്തെ രംഗത്തെ വിദഗ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതരില്‍ മൂന്ന് ശതമാനം പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
ഇവരിൽത്തന്നെ 14 ശതമാനത്തിനും രോഗമുണ്ടായത് പിപിഇ കിറ്റുകളുടെ അഭാവം കാരണവും എട്ടു ശതമാനത്തിന് രോഗമുണ്ടായത് സുരക്ഷാവസ്തുക്കളുടെ അശാസ്ത്രീയ ഉപയോഗവും കാരണമാണെന്ന് പറയുന്നു.