ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് വസ്തുതകളില്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് കുട്ടികളെ ബാധിക്കുമെന്നതിന് അന്താരാഷ്ട്ര തലത്തിൽനിന്നോ ആഭ്യന്തരതലത്തിൽനിന്നോ ഒരു വിവരവും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നത് തെറ്റായ വിവരമാണ്. ഇന്ത്യയിൽ രണ്ടാം തരംഗസമയത്ത് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ 60-70 ശതമാനം പേരിലും രോഗാവസ്ഥയോ പ്രതിരോധശേഷി കുറഞ്ഞവരോ ആണ്.
ആരോഗ്യമുള്ള കുട്ടികളിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ സുഖം പ്രാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ സാധാരണയായി തരംഗങ്ങൾ ഉണ്ടാകാറുണ്ട്. 1918ലെ സ്പാനിഷ് ഫ്ളൂ. എച്ച്1എൻ1 എന്നിവ ഉദാഹരണങ്ങളാണ്. 1918ലെ രണ്ടാമത്തെ തരംഗമാണ് വലിയ സ്പാനിഷ് ഫ്ളു. അതിനുശേഷം മുന്നാമത്തെ തരംഗം നേരിയ തോതിൽ ഉണ്ടായി.
ജനസംഖ്യയുണ്ടാകുന്പോൾ ഒന്നിലധികം തരംഗങ്ങൾ ഉണ്ടാകുന്നു. ജനസംഖ്യയുടെ വലിയൊരു ഭാഗം അണുബാധയ്ക്കെതിരെ പ്രതിരോധശേഷി നേടുന്പോൾ വൈറസ് ബാധയും അണുബാധയും കുറയുമെന്നും രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേർത്തു.