വാഷിംഗ്ടൺ ഡിസി: കോവിഡ് വ്യാപന വിഷയത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കില്‍ ചൈനയുടെ കഴിവില്ലായ്മയോ ആണ് കോവിഡ് ലോകം മുഴുവന്‍ വ്യാപിക്കുവാന്‍ കാരണമായതെന്ന് ട്രംപ് പറഞ്ഞു.
ഉത്ഭവ സ്ഥാനത്തു തന്നെ വൈറസിനെ തടയാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്യാന്‍ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ എന്തോ സംഭവിച്ചു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി.
ഒന്നുകില്‍ ഇത് ചൈനയുടെ ഭാഗത്തു നിന്നുണ്ടായ വലിയ തെറ്റാണ്, അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മയാണ്. ചെയ്യേണ്ട ജോലി അവര്‍ ചെയ്തില്ല. ഇത് വളരെ മോശമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷമായി. 76,000 ആളുകള്‍ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.