
ചിങ്ങവനം: കോവിഡിൽ വിറങ്ങലിച്ച് ചിങ്ങവനം പോലീസ് സ്റ്റേഷൻ. 45 ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ള സ്റ്റേഷനിൽ ഇതിനോടകം ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ടെസ്റ്റിന് വിധേയമാകാത്ത ബാക്കിയുള്ളവരിൽ പലർക്കും പലവിധ അസ്വസ്ഥതകളും ഉള്ളതായി പോലീസുകാർ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്നു മുതൽ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ രാവിലെ തന്നെ പുറപ്പെട്ടു.
നേരത്തെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ നടത്തിയ ടെസ്റ്റിലാണ് ബാക്കിയുള്ളവർക്കും രോഗം സ്ഥിരീകരിച്ചത്.
ഇന്നലത്തെ ടെസ്റ്റിൽ പോസീറ്റീവായവരിൽ ഒരാൾ ഇന്ന് കൊല്ലത്തക്ക് ഡ്യൂട്ടിക്ക് നിശ്ചയിച്ചിരുന്നതാണ്. ഒരുമിച്ച് ജോലി ചെയ്തിരുന്നതിനാൽ കൂടുതൽ പേരിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ ആശങ്കയിലാണ്.
പ്രശ്നം ഗുരുതരമായിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്നാണ് പോലീസുകാർ പരാതിപ്പെടുന്നത്.