കോട്ടയം: ജില്ലയിൽ കോവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിലെ കോവിഡ് കണ്ട്രോൾ റൂമിന്റെ പ്രവർത്തനം വിപുലീകരിച്ചു.ഇതിനായി 16 ടെലിഫോണ്‍ നന്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരാണ് കണ്ട്രോൾ റൂമിൽ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്.
സാന്പിൾ പരിശോധന, ക്വാറന്ൈറൻ, ചികിത്സ തുടങ്ങിയവ സംബന്ധിച്ച പൊതുവായ സംശയങ്ങൾക്ക് ഇവർ മറുപടി നൽകും. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനം സംബന്ധിച്ച വിവരങ്ങളും അറിയിക്കാം. സബ് കളക്ടർ രാജീവ് കുമാർ ചൗധരിക്കാണ് കണ്ട്രോൾ റൂമിന്റെ ചുമതല.
കണ്ട്രോൾ റൂമിൽ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനവും ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
കണ്ട്രോൾ റൂം ഫോണ്‍ നന്പറുകൾ: 1077(ടോൾ ഫ്രീ), 0481 2561500, 0481 2566400, 0481 2562300, 0481 2562100, 0481 2566100, 0481 2561300, 0481 2565200, 0481 2568714, 0481 2581900, 0481 2583200, 0481 2304800, 9188610014, 9188610015, 9188610016, 9188610017.