രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചത്; കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രെന്ന് മന്ത്രി കെ.കെ ഷൈലജ


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രാ​യി​രു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈല​ജ. സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് പി​ടി​ച്ച് നി​ർ​ത്താ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മെ മ​ര​ണ​നി​ര​ക്ക് പി​ടി​ച്ച് നി​ർ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

എ​ല്ലാ​വ​രും മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്ക​ണം. കൈ​ക​ൾ ക​ഴു​ക​ണം. ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ എ​വി​ടെ ആ​യാ​ലും മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​രു​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തു​ന്പോ​ൾ ക​രു​ത​ലി​ൽ പി​ഴ​വു​ക​ൾ പാ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment