വാഷിംഗ്ടണ്‍ ഡിസി: ആഗോള വ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുട എണ്ണത്തിൽ വർധന. ഇതുവരെ 6,52,039 പേരാണ് വൈറസ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്.
അതിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരുകോടി പിന്നിട്ടെന്നും ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 1,0042,362 പേർക്കാണ് രോഗമുക്തി നേടാനായത്.
അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം കുതിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്തു രാജ്യങ്ങളിലെ കണക്ക് ഇനി പറയുംവിധമാണ്.
അമേരിക്ക-43,71,839, ബ്രസീൽ-24,19,901, ഇന്ത്യ-14,36,019, റഷ്യ-8,12,485, ദക്ഷിണാഫ്രിക്ക-4,45,433, മെക്സിക്കോ-3,90,516, പെറു-3,79,884, ചിലി-3,45,790, സ്പെയിൻ-3,19,501, ബ്രിട്ടൻ-2,99,426.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധയേത്തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം. അമേരിക്ക-1,49,849, ബ്രസീൽ-87,052, ഇന്ത്യ-32,812, റഷ്യ-13,269, ദക്ഷിണാഫ്രിക്ക-6,769, മെക്സിക്കോ-43,680, പെറു-18,030, ചിലി-9,112, സ്പെയിൻ-28,432, ബ്രിട്ടൻ-45,752.