വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് മരണങ്ങൾ 11.80 ലക്ഷത്തിലേക്ക്. ഇതുവരെ 1,178,527 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
24 മണിക്കൂറിനിടെ 502,617 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആഗോള വ്യാപകമായി ആകെ കോവിഡ് ബാധിതരുടെ എണ്ണം 44,739,920 ആയി ഉയർന്നു.
7,104 മരണങ്ങളാണ് പുതിയതായി ഉണ്ടായത്. 32,718,025 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 10,843,368 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 81,181 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെയും വേൾഡോ മീറ്ററിന്റെയും കണക്കുകൾ പ്രകാരമാണിത്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, സ്പെയിൻ, അർജന്റീന, കൊളംബിയ, ബ്രിട്ടൻ മെക്സിക്കോ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.