ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണസംഖ്യ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ മൂന്ന് ലക്ഷം കടന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,315 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447 ആയി ഉയർന്നു.
3,02,544 പേരാണ് പുതിയതായി രോഗമുക്തരായത്. നിലവിൽ 27,20,716 പേർ ചികിത്സയിലാണ്. 19,60,51,962 പേർക്ക് ഇതുവരെ വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.