റാന്നി: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്കരിച്ചതായി പരാതി. ജണ്ടായിക്കലില്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പൊതു സ്മശാനത്തിലാണ് സംസ്കാരം നടന്നത്.
റാന്നി ഉതിമൂട് സ്വദേശി കഴിഞ്ഞ 18നു കോവിഡ് ബാധിതനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികത്സയിലിരിക്കേ 29 ന് മരിച്ചു.
മൃതദേഹം ജണ്ടായിക്കല്‍ ശ്മശാനത്തില്‍ സംസ്കാരിക്കണമെന്നു മരിച്ച ആളുടെ ബന്ധു പഴവങ്ങാടി സെക്രട്ടിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ശ്്മശാനത്തില്‍ അതിന് സൗകര്യം ഇല്ലാത്തതിനാല്‍ സെക്രട്ടറി അപേക്ഷ നിരസിച്ചു.
എന്നാല്‍ റാന്നി പഞ്ചായത്തിലെ ചില മെംബര്‍മാര്‍ റാന്നി പഞ്ചായത്ത് സെക്രട്ടറി മുഖേന പഴവങ്ങാടി സെക്രട്ടറിക്ക് വീണ്ടും കത്ത് നല്കി.
സെക്രട്ടറി ഈ കത്തും പരിഗണിക്കാത്ത സാഹചര്യത്തില്‍ പ്രസിഡന്റിന്റെ ഒത്താശയോടെ യാതൊരു കോവിഡ് മാനദ്ധങ്ങളും പാലിക്കാതെ ജനവാസകേന്ദ്രമായ ചാവരുപാറയിലെ സെല്ലില്‍ സംസ്കരിച്ചുവെന്നാണ് പരാതി.
പരിസരവാസികളായ ജനങ്ങള്‍ സംഘടിച്ചതോടെ മൃതദേഹം കൊണ്ടുവന്ന പിപിഇ കിറ്റ്ധാരികള് ആംബുലന്‍സുമായി രക്ഷപ്പെട്ടതായും പറയുന്നു.
സംഘടിച്ച പരിസരവാസികള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുകയും, കളക്ടര്‍, ഡിഎംഒ, റാന്നി പോലീസ് എന്നിവടങ്ങളില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രതിഷേധസമരം സിപിഎം പഴവങ്ങാടി ലോക്കല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷൈനി രാജീവ് അധ്യക്ഷത വഹിച്ചു.