തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന് രോഗം പിടിപെട്ടത് എങ്ങനെയാണ് എന്നത് അവ്യക്തമായി തുടരുന്നു.
ഇദ്ദേഹം വിദേശയാത്ര നടത്തുകയോ, വിദേശത്തു നിന്നും എത്തിയവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. ഇതാണ് ആരോഗ്യ വകുപ്പിന് വെല്ലുവിളി ഉയർത്തുന്നത്.
ജലദോഷത്തിന് ചികിത്സ തേടിയാണ് അബ്ദുള്‍ അസീസ് വീടിന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍, അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ഈ മാസം 23നാണ് അസീസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍ അസീസിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രോഗാവസ്ഥ വഷളായ സാഹചര്യത്തില്‍ രണ്ടാമതു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
ആരോഗ്യനില വഷളായ ശേഷമാണ് രോഗം സ്ഥിരീകരിച്ചത് എന്നതിനാൽ ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് ബന്ധുക്കളോട് ചോദിച്ചാണ് സ്ഥിരീകരിച്ചത്.
മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ വിവാഹ, സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തുവെന്നും പ്രാര്‍ഥനകൾക്കായി മസ്ജിദിൽ എത്തിയിരുന്നുവെന്നമാണ് വിവരം.