വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മരണങ്ങളുടെ കണക്കിൽ ലോകത്തെയാകെ ഞെട്ടിച്ചാണ് അമേരിക്കയിലെ കണക്കുകൾ പുറത്തുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,600ലേറപ്പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. ജോണ്‍ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇത്.
രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 28,529 ആയി. 6,44,089 പേർക്കാണ് അമേരിക്കയിലാകെ വൈറസ് ബാധിച്ചിട്ടുള്ളത്. ന്യൂയോർക്കിൽ 2,14,648 പേർക്കും ന്യൂജഴ്സിയിൽ 71,030 പേർക്കുമാണ് വൈറസ് ബാധിച്ചിട്ടുള്ളത്.
മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നാണ് ജോണ്‍ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ.
ലോകരാജ്യങ്ങളുടെ പട്ടികയിൽ 1,80,659 പേർക്ക് വൈറസ് ബാധിച്ചിട്ടുള്ള സ്പെയിനാണ് രണ്ടാമത്. 1,65,155 പേർക്കും ഫ്രാൻസിൽ 1,47,863 പേർക്കും ജർമനിയിൽ 1,34,753 പേർക്കുമാണ് കോവിഡ് ബാധയുള്ളത്. 12,370 പേർക്ക്് രോഗബാധയുള്ള ഇന്ത്യ ഈ പട്ടികയിൽ 20ാം സ്ഥാനത്താണ്.