കൊല്ലം: ദുബായിൽ കോവിഡ് ബാധിച്ച് ചടയമംഗലം സ്വദേശി മരിച്ചു.ചടയമംഗലം ഇളം പഴന്നൂർ കല്ലും കൂട്ടത്തിൽ വീട്ടിൽ രതീഷ് സോമരാജ (36) നാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ 12 നാണ് ശ്വാസതടസത്തെ തുടർന്ന് രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ ടാക്സി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ഇന്നലെ മൂന്നു പേരാണ് ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചത്.