ക​ണ്ണൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ട് കോവിഡ് ചികിത്‌സയിലായിരുന്ന വയോധികൻ മരിച്ചു

 

 ഇ​രി​ട്ടി(​ക​ണ്ണൂ​ർ): ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട വ​യോ​ധി​ക​ൻ മ​രി​ച്ചു.

പാ​യം പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ​യ​ഗി​രി ഇ​ല​ഞ്ഞി​ക്ക​ൽ ഗോ​പി (69) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യിരു​ന്നു. ഗോ​പി​ക്ക് പു​റ​മെ ഭാ​ര്യ​ക്കും മ​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ഏ​ഴി​ന് ഒ​ൻ​പ​തു​പേ​ർ​ക്കു കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഫ​ലം വ​ന്ന​തി​ൽ പെ​ട്ട​താ​യി​രു​ന്നു ഗോ​പി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​മ്പ​ർ​ക്കം മൂ​ലം രോ​ഗ ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 18 ആ​യി​രു​ന്നു.

ഇ​തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ടി​യൂ​ർ കൊ​ശ​വ​ൻ വ​യ​ൽ സ്വ​ദേ​ശി സൈ​മ​ൻ (65) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​യെ ശു​ശ്രൂ​ഷി​ച്ച ഡോ​ക്ട​റും 27 മു​ത​ൽ ഏ​ഴു​വ​രെ കി​ട​ത്തി ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 69 പേ​രും ഇ​വ​രു​ടെ 39 കൂ​ട്ടി​രി​പ്പു​കാ​രും അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റീ​നി​ൽ പോ​യി​ട്ടു​ണ്ട്.

Related posts

Leave a Comment